ചാലക്കുടി: ദേശീയപാതയിൽ ചാലക്കുടി പുഴയ്ക്കു കുറുകെയുള്ള പഴയ പാലത്തിന്റെ അറ്റകുറ്റപ്പണികൾ രണ്ടുദിവസംകൂടി കഴിഞ്ഞാൽ പൂർത്തിയാകും.
എക്സ്പാൻഷൻ ജോയിന്റുകളുടെ പണിയാണ് നടക്കുന്നത്. ഇതിനാൽ പാലത്തിലൂടെ ഒറ്റവരിയായി ഗതാഗതം അനുവദിച്ചതു നിർത്തിവച്ചു പാലത്തിന്റെ പടിഞ്ഞാറുഭാഗത്തെ പണികൾ പൂർത്തിയായി ഇതിലൂടെ വാഹനങ്ങൾ ഇന്നുമുതൽ കടത്തിവിടും.
കിഴക്കുഭാഗത്തെ എക്സ്പാൻഷൻ ജോയിന്റുകളുടെ പണികളാണ് നടക്കുന്നത്. രണ്ടുദിവസം കൂടി ഇതിനു വേണ്ടിവരും. ഇതുകൂടി കഴിഞ്ഞാൽ പാലം തുറന്നുകൊടുക്കും.